Thariode: വയനാടിന്റെ സ്വര്‍ണ്ണ ചരിത്രം; ‘തരിയോട്’ ഒ ടി ടിയില്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ വയനാടിന്റെ(Wayanad) പല പ്രദേശങ്ങളിലായി നടന്ന സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്'(Thariode) എന്ന ഡോക്യുമെന്ററി ചിത്രം ഒ ടി ടിയില്‍ റിലീസ്(OTT Release) ചെയ്തു. പുതുതായി ആരംഭിച്ച അമേരിക്കന്‍ ഒ ടി ടി പ്ലാറ്റ്‌ഫോമായ ‘ ഡൈവേഴ്‌സ് സിനിമ’ യിലൂടെ കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഉടനെ മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററി, മികച്ച ഹ്രസ്വ ഡോക്യുമെന്ററി സംവിധായകന്‍, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News