Pinarayi Vijayan: നാട്ടില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

നാട്ടില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കോഴിക്കോട്(Kozhikode) അതിരൂപതാ ശതാബ്ദി വാര്‍ഷിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ” ; മുഖ്യമന്ത്രിയെ പ്രശംസിച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് .കരുത്തുറ്റ കമ്യൂണിസ്റ്റാണ് മുഖ്യമന്ത്രി.സ്വാതന്ത്ര്യത്തിന്‍റെയും വികസനത്തിന്‍റെയും സ്വര്‍ഗത്തിലേക്ക് അദ്ദേഹം കേരളത്തെ ഉയര്‍ത്തുമെന്നും ബിഷപ്പ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here