International Press Photo Festival: ലോകത്തെ വിസ്മയിപ്പിച്ച വാര്‍ത്താ ചിത്രങ്ങളുമായി ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവലിന് തുടക്കം

ലോകത്തെ വിസ്മയിപ്പിച്ച വാര്‍ത്താ ചിത്രങ്ങളുമായി ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരളക്ക്(International Press Photo Festival Kerala) തലസ്ഥാനത്ത് തുടക്കം. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട റോയിറ്റേഴ്സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ ഓര്‍മ്മകള്‍ക്കാണ് ഇത്തവണ മേള സമര്‍പ്പിച്ചിരിക്കുന്നത്.

ലോകത്തെ പിടിച്ച് കുലക്കിയ വാര്‍ത്താ ചിത്രങ്ങളുടെ സമഗ്രമായ ശേഖരമാണ് നിശാഗന്ധിയില്‍ കാണാനാകുക. താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെടുത്തിയ റോയിറ്റേഴ്സിന്റെ യുദ്ധകാര്യ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങളാണ് മേളയുടെ മൂന്നാം എഡിഷനില്‍ ശ്രദ്ധേയ കാഴ്ച്ച. ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രൊഫ: മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ഫോട്ടോ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമിയാണ് ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെയും കേരളത്തിന്റെയും എക്കാലത്തെയും ശ്രദ്ധ നേടിയ രാഷ്ട്രീയ ചിത്രങ്ങളും മേളയുടെ കൗതക കാഴ്ചയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News