മുക്കത്ത് ട്രാവലറും സ്‌കൂട്ടരും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുക്കം അഗസ്ത്യന്‍മൂഴി പെരുമ്പടപ്പില്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പുത്തൂര്‍ നടമ്മല്‍പൊയില്‍ പാലയില്‍ വിനു (36)മരിച്ചു.ആന പാപ്പാനാണ് വിനു.

പെരുമ്പടപ്പില്‍ അഖിലിനും അപകടത്തില്‍ പരുക്കേറ്റു ചികില്‍സയിലാണ് വൈകിട്ട് ആറരയോടെ യാണ് അപകടം. ഗുരുതരമായ പരുക്കേറ്റ വിനു വിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.രാത്രിയോടെയാണ് മരിച്ചത്.

ഓട്ടോയില്‍ നിന്നിറങ്ങിയപ്പോള്‍ ടിപ്പര്‍ ഇടിച്ചു തെറിപ്പിച്ചു; എട്ടു വയസ്സുകാരന്‍ മരിച്ചു

ടിപ്പര്‍ ലോറിയിടിച്ച് എട്ടു വയസ്സുകാരന്‍ മരിച്ചു. കുറ്റ്യാടി വടയത്താണ് അപകടം നടന്നത്. ചുണ്ടേല്‍ അസ്ലമിന്റെ മകന്‍ മുഹമ്മദ് അഫ്‌നാന്‍ ആണ് മരിച്ചത്.

ഓട്ടോയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കും വഴിയാണ് കുട്ടിയെ ടിപ്പറിടിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News