അമ്മയ്ക്ക് ജന്മദിനാശംസ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു

അമ്മയ്ക്ക് ജന്മദിനത്തിന് ആശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് 14 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഹൊസകോട്ട് സ്വദേശി പൂര്‍വജാണ് ജീവനൊടുക്കിയത്.

അമ്മയുടെ ജന്മദിനമായ ജൂണ്‍ 11ന് ആശംസ അറിയിക്കാന്‍ കൗമാരക്കാരന്‍ ഹോസ്റ്റല്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല. മാത്രമല്ല വീട്ടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, കുട്ടിയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതോടെ വീട്ടുകാര്‍ക്ക് അന്ന് കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

ജൂണ്‍ 11ന് രാത്രി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കുട്ടി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മരിച്ച നിലയില്‍ കണ്ടത്. കുട്ടികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. അന്നുതന്നെ കുട്ടിയുടെ മാതാപിതാക്കള്‍ ഹോസ്റ്റലിലെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News