ബഫര്‍ സോണ്‍ ഉത്തരവ്: ഇന്ന് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. കോടതി കനിയുന്നില്ലെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.

രാവിലെ ആറുമുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകളെ പൂര്‍ണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളെ ഭാഗികമായും ഹര്‍ത്താല്‍ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, പത്രം, പാല്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News