കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് സുരക്ഷ കടുപ്പിച്ച് ഡല്‍ഹി പൊലീസ്. എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ ഡല്‍ഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു.
പതിനൊന്നു മണിയോടെയാവും രാഹുല്‍ഗാന്ധി ഇഡി ഓഫിസില്‍ ഹാജരാകുക. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നടപടി. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പൊലീസ് നടപടി. ഇതിനിടെ, രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് ദില്ലിയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മോദിക്കും അമിത്ഷാക്കും മുന്നില്‍ മുട്ടുമടക്കാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല, രാഹുല്‍ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.