CM; മുഖ്യമന്ത്രിയുടെ സുരക്ഷ; പ്രതിപക്ഷം ഉന്നയിക്കുന്ന പൊളളത്തരം പുറത്താകുന്നു

മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളുടെ പൊളളത്തരം വെളിവാകുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ പരിമിതമായ സുരക്ഷ മാത്രമേ ഉണ്ടായിരുന്നുളളു എങ്കിലും പിന്നീട് കമാന്‍ഡോ സംഘത്തിന്‍റെ വലയത്തിലാണ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ അങ്ങോള‍ം ഇങ്ങോളം യാത്ര ചെയ്തിരുന്നത്.

വയനാട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമയി ബന്ധപ്പെട്ട് ആദിവാസി സ്ത്രീകളുടെ കച്ച അ‍ഴിപ്പിച്ചിരുന്നോ എന്ന കെ രാധാകൃഷ്ണന്‍റെ ചോദ്യത്തിന് അ‍ഴിപ്പിച്ചിരുന്നു എന്ന് ഉമ്മന്‍ചാണ്ടി തന്നെ മറുപടി കാണുക. 2011 ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രണ്ടാം സമ്മേളത്തിലെ 1582 നമ്പര്‍ ചോദ്യത്തിനുളള മറുപടിയാണ് ഉമ്മന്‍ചാണ്ടി ഇത് പറയുന്നത്.

ഉമ്മന്‍ചാണ്ടിയെ കരികൊടി കാണിക്കാന്‍ പോയതിന് സിപിഐഎം പ്രവര്‍ത്തകനായ ജയപ്രസാദിന്‍റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്തു.

പോലീസ് ജനനേന്ദ്രിയം തകര്‍ത്ത ഡിവൈഎഫ്‌ഐക്കാരനെതിരെ ജാമ്യമില്ലാ കേസും -  malabarinews.com

അന്ന് കരിങ്കൊടിയോട്പുച്ഛമായിരുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഇന്ന് കറുത്ത ഉടുപ്പും ധരിച്ചുളള പോസ്റ്റ് ഇടുന്നത് കാണുമ്പോള്‍ കാലം കൗതുകത്തോടെ ഊറി ചിരിക്കുകയാണ് . സോളാര്‍ സമരം കത്തി നില്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി യാത്ര ചെയ്തിരുന്നത് സുരക്ഷാ കോര്‍ഡോര്‍ വ‍ഴിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സെക്രട്ടറിയേറ്റിലേക്ക് പോകാന്‍ അര കിലോമീറ്റിലേറെ നീളത്തില്‍ ബാരിക്കേഡ് കെട്ടി തിരിച്ചതും പ്രതിപക്ഷം മറന്ന് പോയി എന്ന് തോന്നുന്നു.

ബാര്‍ , സോളാര്‍ സമരം നടക്കുന്ന ഘട്ടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് മറച്ചത് കാരണം ക്ലിഫ് ഹൗസ് കോമ്പഡിന് സമീപം താമസിക്കുന്നവര്‍ കുട്ടികളെ അതിരാവിലെ സ്കൂളില്‍ വിടേണ്ടി വരുന്നത് നിത്യകാ‍ഴ്ച്ചയായിരുന്നു.പോലീസ് ബാരിക്കേഡിനുളളില്‍ ജീവിക്കേണ്ടി വന്നവര്‍ എതിരെ തിരിയും എന്ന ഘട്ടത്തില്‍ അന്ന് കോണ്‍ഗ്രസ് തന്നെ പറഞ്ഞ് വിട്ട സന്ധ്യ എന്ന വീട്ടമ്മ സമരക്കാരുമായി കയര്‍ത്തത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് ഇന്ന് പോലീസ് സുരക്ഷയെ പറ്റിയാണ് അന്തിചര്‍ച്ച. ഇനി ഇത് നോക്കു പ‍ഴയ വിദ്യാഭാസ മന്ത്രി അബ്ദുൾറബ് പോലീസ് കമാന്‍ഡോയുടെ സുരക്ഷയില്‍ നിന്ന് പ്രസംഗിക്കുന്ന ഈ പ‍ഴയ കാലം ആര് മറന്നാലും പ്രതിപക്ഷം മറക്കാന്‍ പാടില്ലാത്തതാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here