ദില്ലിയിലേക്ക് വരൂ; കുരുവി ഗ്രാമം കാണാം… കുരുവികൾക്ക് ഗ്രാമമൊരുക്കി ദില്ലി സർക്കാർ

മനുഷ്യർക്കു മാത്രമല്ല. കുരുവികൾക്കും ഒരു ഗ്രാമമുണ്ട്. ദില്ലിയുടെ ഔദ്യോഗിക പക്ഷിയായ ഹൗസ് സ്പാരോയെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വർധിപ്പിക്കാനുമായി കുരുവി ഗ്രാമം നിർമിച്ചിരിക്കുകയാണിപ്പോൾ സംസ്ഥാന സർക്കാർ.

പക്ഷികളുടെ ശബ്ദത്താൽ നിറഞ്ഞു നിൽക്കുന്ന സന്തോഷകരമായ ഒരു സ്ഥലം. കുരുവി ഗ്രാമം. കിഴക്കൻ ദില്ലിയിലെ ഗാർഹിക മണ്ടു സിറ്റി ഫോറസ്റ്റിലാണ് സംസഥാനത്തെ ഈ സുന്ദര പ്രദേശം. ദില്ലിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നതിനുമായുള്ള ദില്ലി സർക്കാരിന്റെ ആദ്യ ചുവടു വെപ്പാണ് കുരുവി ഗ്രാമമെന്നാണ് ആളുകൾ പറയുന്നത്.

കുരുവികൾക്കായി നാടൻ കായകൾ പുല്ല് കരോണ്ട കുണ്ടലി തുടങ്ങിയ കുറ്റിച്ചെടികളും ഇവിടെയുണ്ട്. അതോടൊപ്പം അവയ്ക്കായി കഴിക്കാൻ മൺ പാത്രങ്ങൾ, കൃത്രിമക്കൂടുകൾ, എന്നിവയും ഒരുക്കിയിരിക്കുന്നത് കാണാം.

കുരുവികളുടെ വംശനാശത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ഗ്രാമത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഭൂമി തരുന്ന നന്മകൾ നമുക്കൊപ്പം മറ്റു ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അവരുടെ കൂടി വീടാണ് പ്രകൃതി എന്ന് മനുഷ്യർ മറന്നു പോകുന്നു.
മരങ്ങൾ വെട്ടി കിളികളെ കൂടില്ലാത്തവരാക്കി എന്നാൽ ദില്ലിയിൽ പക്ഷികൾക് വേണ്ടി ഒരു ഗ്രാമം ഉണ്ടാക്കി ഒരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News