Rahul Gandhi; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നു; പൊലീസ് ബസിനുള്ളിൽ കുഴുഞ്ഞുവീണ് കെ സി വേണുഗോപാൽ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ് മെ‍ന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്ന് ഇ.ഡി ഓഫീസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഇ.ഡി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുണ്ടായി. പിന്നീട് ഇഡി ഓഫീസിലേക്ക് എത്തിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ബലമായി നീക്കി. പൊലീസ് ബസിനുള്ളില്‍ കെസി വേണുഗോപാല്‍ കുഴഞ്ഞുവീണു.

രാവിലെ 11 മണിയോട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്നാണ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നീങ്ങിയത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
എ.ഐ.സി.സി ഓഫീസിന് മുന്നിലെ പൊലീസ് ബാരിക്കേഡുകള്‍ തള്ളി മാറ്റി നിങ്ങിയ രാഹുലിനെ മൂന്നാമത്തെ ബാരിക്കേഡില്‍ പൊലീസ് ബലമായി തടഞ്ഞു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനവുമായി എത്തി രാഹുലിനെയും പ്രിയങ്കയെയും ഇഡി ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാഹനത്തിന് പ്രവര്‍ത്തകരെയും നേതാക്കളെയും ബലമായി പിടിച്ചുമാറ്റിയായിരുന്നു രാഹുലിനെയും പ്രിയങ്കയെയും കൊണ്ടുപോയത്.

പിന്നീട് കണ്ടത് ഇ.ഡി ഓഫീസിന് മുന്നിലെ വന്‍ പ്രതിഷേധം. രാഹുലിന്‍റെ അഭിഭാഷകനെ കയറ്റിവിട്ടില്ലെന്ന് ആരോപിച്ച് പി ചിദംബരത്തിന്‍റെ നേതൃത്വത്തില്‍ നേതാക്കള്‍ ഇ.ഡി ഓഫീസിലേക്ക് എത്തിയെങ്കിലും പൊലീസ് തടഞ്ഞു.പ്രതിഷേധം ശക്തമായതോടെ എല്ലാവരെയും ബലമായി നീക്കുകയായിരുന്നു. ഉന്തിലും തള്ളിലും
പാര്‍ലമെന്‍റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളും നിലത്തുവീണു. പലരെയും വലിച്ചിഴച്ചാണ് പൊലീസ് ബസുകളിലേക്ക് കയറ്റിയത്. പൊലീസ് ബസിനുള്ളില്‍ മുതി്ര്‍ന്ന നേതാവ് കെ.സി.വേണുഗോപാല്‍ കുഴഞ്ഞുവീണു.സംഘര്‍ഷഭരിതമായ സാഹചര്യമാണ് പിന്നീട് ഏറെ നേരം. പന്ത്രണ്ടുമണിയോടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതോടെ ഇ.ഡി ഓഫീസില്‍ നിന്ന് പ്രിയങ്ക ഗാന്ധി പുറത്തേക്കിറങ്ങി. നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനിക്ക് കൈമാറിയതില്‍ ക്രമക്കേടിലാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. വരുന്ന 23ന് സോണിയാഗാന്ധിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here