CM; വിദേശ വിദ്യാർത്ഥികളെയും ഗവേഷകരെയും ആകർഷിക്കും വിധം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റും; മുഖ്യമന്ത്രി

വിദേശ വിദ്യാർത്ഥികളെയും ഗവേഷകരെയും ആകർഷിക്കുന്ന തരത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിഭാശാലികളെ വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ തളിപ്പറമ്പിൽ കില അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സമഗ്രമായ മാറ്റത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്.പ്രതിഭാശാലികളെ വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും.വിദേശ വിദ്യാർത്ഥികളും ഗവേഷകരും കേരളത്തിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.കിലയിൽ ആരംഭിക്കുന്ന കോഴ്സുകൾ ഇതിന്റെ ഭാഗമാണ്.തദ്ദേശ സ്ഥാപനങ്ങൾക്കും ഏറെ കടമകൾ നിർവ്വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
അകാരണമായി ലൈസൻസ് നിഷേധിച്ച് തദ്ദേശസ്ഥാപനങ്ങൾ സംരഭകരെ ദ്രോഹിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.നിഷേധമായി ചിന്തിക്കുന്നവർ ചില സ്ഥാനങ്ങളിൽ
ഇരിക്കുന്നതാണ് അതിന് കാരണമെന്നും അത്അനുവദിക്കികല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂർ തളിപ്പറമ്പ് കില ക്യാമ്പസ്സിലെ അന്താരാഷ്ട്ര നേതൃപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം പിമാർ എം എൽഎമാർ ,തദ്ദേശസ്ഥാപന മേധാവികൾ,ജനപ്രതിതിധികൾ തുടങ്ങിയർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News