Exam; ഒന്നാം വർഷ ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക്‌ തുടക്കം; ആദ്യദിനം പരീക്ഷ കുഴപ്പിച്ചില്ല

സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക്‌ തുടക്കമായി. ആദ്യ ദിന പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാർത്ഥികൾ.

കൊവിഡ് സാഹചര്യത്തിൽ അധ്യയന വർഷമാരംഭിക്കൻ വൈകിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ പൂർത്തിയാക്കേണ്ട ഒന്നാം വർഷ പ്ലസ് വൺ പരീക്ഷകൾക്ക്‌ ഇപ്പോൾ തുടക്കമായത്. രാവിലെ 9.45 നോട് കൂടിയാണ് പരീക്ഷകൾ ആരംഭിച്ചത് ഇതിൽ 15 മിനിറ്റ് കൂൾ ഓഫ് ടൈംമിന് ശേഷമാണ് പരീക്ഷകൾ തുടങ്ങിയത് .സംസ്ഥാനമൊട്ടാകെ നാല് ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതി. ആദ്യദിന പരീക്ഷ കുഴപ്പിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികൾ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും പരീക്ഷാ നടത്തിപ്പുമായ് ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് ഇടുക്കി ജില്ലയിലാണ്. ഗൾഫ് രാജ്യങ്ങളിൽ 506 കുട്ടികളും. ലക്ഷദ്വീപ്പിൽ 906 കുട്ടികളും മാഹിയിൽ 791 കുട്ടികളും പ്ലസ് വൺ പരീക്ഷകൾ എഴുതുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News