Pinarayi Vijayan: പുത്തന്‍ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഗ്രന്ഥശാലകള്‍ ചെയ്യേണ്ടത്: മുഖ്യമന്ത്രി

പുത്തന്‍ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത് തിരിച്ചു അറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഗ്രന്ഥശാലകള്‍ ചെയേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പറഞ്ഞു. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി ‘മുന്നേറ്റം 25’ എന്ന പേരില്‍ ഗ്രന്ഥശാല നവീകരണ നയരേഖ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തയാറാക്കി നടപ്പിലാക്കുന്നതിന്ന് മുന്നോടിയായിട്ടാണ് സംസ്ഥാന ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പുരസ്‌കാരങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു. ഐ വി ദാസ് സമഗ്ര സംഭാവന പുരസ്‌കാരം കവി സച്ചിദാനന്ദന്‍ ഏറ്റുവാങ്ങി . കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി. ഇളയിടയത്തിനും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തനത്തിന്ന് ഉള്ള പുരസ്‌കാരം അഡ്വ പി അപ്പുകുട്ടനും ഏറ്റുവാങ്ങി.

സമ്മേളനത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, പെരുമ്പടവം ശ്രീധരന്‍, രാജ്യസഭാ അംഗം ബിനോയ് വിശ്വം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ കടകമ്പള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News