Ahammed Devarkovil: തുറമുഖ വികസന മേഖലയില്‍ കേരളം അക്ഷയഖനി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കേരളത്തിലെ(Kerala) തുറമുഖ ചരക്കു നീക്കത്തിന്ന് അനന്ത സാധ്യതകളാണെന്നും അതിനെ ഉപയോഗപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് വലിയ പ്രാത്സാഹനമാണ് കേരളസര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖാ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍(Ahammed Devarkovil) പറഞ്ഞു. കേരളഹൗസില്‍ ആംചി മുബൈ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുറുമുഖ വകുപ്പ് മന്ത്രി.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി മുബൈയിലെത്തിയതാണ് മന്ത്രി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോക തുറമുഖ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഗണനീയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

റോറോ സര്‍വ്വീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇന്‍സ്റ്റിറ്റിയൂഷന്‍, മത്സ്യ സംസ്‌കരണ യൂണിറ്റ് എന്നീ രംഗത്ത് നിക്ഷേപത്തിന് സാധ്യതകളുണ്ട്. കേരളമാരിടൈം ബോര്‍ഡ് സിഇഒ ടിപി സലിംകുമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിപി അന്‍വര്‍ സാദത്ത്, ചെറുകിട വ്യവസായികളുടെ സംഘടന പ്രസിഡന്റ് കെ ആര്‍ ഗോപി, കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ് തുടങ്ങിയവര്‍ വേദി പങ്കിട്ടു.

ഷിപ്പിംഗ് ലോജിസ്റ്റിക് രംഗത്തെ പ്രഗല്‍ഭരായ എ എസ് മാധവന്‍, അജയ് തമ്പി, ബിജു രാമന്‍, അജയ് ജോസഫ്, ഷൈബു, വിശ്വ, മധു നമ്പ്യാര്‍, കൂടാതെ പ്രമുഖ വ്യവസായികളായ ലയണ്‍ കുമാരന്‍ നായര്‍, പ്രകാശ് പടിക്കല്‍, എ എന്‍ ഷാജി, തോമസ് ഓലിക്കല്‍, എ ജെ അപ്രൈന്‍, ഹരികുമാര്‍ മേനോന്‍ ജോസഫ് റൊസാരിയോ, ഉദയഭാനു, മെറിഡിയന്‍ വിജയന്‍, അനീഷ് കുര്യാക്കോസ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ലോജിസ്റ്റിക് രംഗത്ത് 25 വര്‍ഷത്തെ പരിചയ സമ്പത്തുള്ള മാനേജ്മന്റ് ഗുരു ഡോ. പ്രകാശ് ദിവാകരന്‍, ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ജനറല്‍ ഡോ സുരേഷ് കുമാര്‍, അജയ് തമ്പി, പ്രിയ വര്‍ഗീസ്, പി ആര്‍ സഞ്ജയ് എന്നിവര്‍ പ്രസംഗിച്ചു. മുബൈയിലെ സാമൂഹിക, ഷിപ്പിംഗ് ലോജിസ്റ്റിക്ക് മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ വ്യക്തിമുദ്രപതിപ്പിച്ച എ എസ് മാധവനെ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News