കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്‌ക്കാര-പൊതുപരാതി വകുപ്പ് (DARPG) സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സെസ്മെന്റ് (NeSDA) പ്രകാരം കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേർണൻസ് വഴിയുള്ള പൊതുസേവന നിർവ്വഹണത്തിലെ മികവ് കണക്കാക്കിയാണ് NeSDA റിപ്പോർട്ട് തയ്യാറാക്കിയത്.
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവ്വഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് സംസ്‌ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഏറ്റവും കൂടുതൽ സ്ക്കോർ നേടാൻ കേരളത്തിന് കഴിഞ്ഞത്.
സുതാര്യവും എളുപ്പവും മെച്ചപ്പെട്ടതുമായ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.