Ban; ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം

ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം. മാധ്യമങ്ങൾക്ക് പുതിയ മാർഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.

പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും വാർത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുവാക്കളും കുട്ടികളുമാണ് ഇത്തരം പരസ്യങ്ങളുടെ ഇരകൾ. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ചൂതാട്ട പരസ്യങ്ങൾ പാടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News