Believers-church; ഷാജ് കിരണിനും സ്വപ്നയ്ക്കുമെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യാജ ആരോപണത്തിൽ സ്വപ്നയ്ക്കെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് . ക്രിമിനൽ ഗൂഡാലോചന ചൂണ്ടിക്കാട്ടി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ ഹർജി നൽകി.

സ്വർണ്ണക്കടത്തു കേസിലക്ക് നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ പേരുകൾ ഉയർത്തിയതോടെ യാണ് സഭാ നിലപാട് കടുപ്പിക്കാൻ തീരുമാനിച്ചത്.ഇതിനെ തുടർന്നാണ് സഭയുടെ ഇടപെടലുകൾ നടന്നെന്ന വ്യാജ ആരോപണം ഉന്നയിച്ച ഷാജ് കിരൺ , സ്വപ്ന സുരേഷ് എന്നിവർക്കെതിരെ ഹർജിയുമായി കോടതിയെ സമീപിക്കാനുള്ള ബിലീവേഴ്സ് ചർച്ചിൻ്റെ തീരുമാനത്തിന് പിന്നിൽ മാനനഷ്ടം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റകൃത്യങ്ങൾ ആണ് ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ ആണ് ഹർജി നൽകിയത്. ബിലീവേഴ്സ് ചർച്ച് ഔദ്യേഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിലാണ് , അഭിഭാഷക ഷിജിമോൾ മാത്യു മുഖേനെ കേസ് ഫയൽ ചെയ്തത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വ്യാജ ആരോപണം ഉയർന്ന കഴിഞ്ഞ ദിവസവും സഭാ വാർത്താക്കുറിപ്പിലൂടെ ആദ്യമേ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News