മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് ആക്രമിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് ഒരു കലാപം സൃഷ്ട്ടിക്കാൻ ആയിരുന്നു ശ്രമിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
Security; മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സുരക്ഷ
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വൻ സുരക്ഷ. എട്ട് എസിപി മാരും 13 സിഐമാരും അടക്കം 400 പോലീസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചു. തിരുവനന്തപുരം എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്.
മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഐഎം പ്രവർത്തകർ എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുകയാണിപ്പോൾ. എയർപോർട്ടിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തി. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ ഇതിനിടയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.