
വിമാനത്തിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ , മട്ടന്നൂർ ബ്ലോക്ക് പ്രസി. ഫർദീൻ മജീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രവർത്തകർക്ക് നേരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കും എയർപോർട്ട് റിപ്പോർട്ട് നൽകിയതിന് ശേഷമേ വലിയത്തുറ പൊലീസിന് ഈ പ്രതികളെ കൈമാറുകയുള്ളൂ.
പ്രതിഷേധക്കാർ CISF ന്റെ കസ്റ്റഡിയിലാണിപ്പോൾ ഇവരെ വലിയതുറ പൊലീസിന് എയർപോർട്ട് റിപ്പോർട്ട് നൽകിയാൽ ഉടൻ തന്നെ കൈമാറും. പ്രതിഷേധാകാർക്ക് ഇനി വിമാന വിലക്ക് ഉണ്ടാകും.
കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here