Rahul Gandhi; ഇ ഡിയുടെ ചോദ്യം ചെയ്യൽ; പൊലീസ് വിലക്ക് ലംഘിച്ച കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ദില്ലി പൊലീസ്

പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ദില്ലി പൊലീസ്. പൊലീസ് നടപടിയിൽ അധീർ രഞ്ചൻ ചൗധരി, കെസി വേണുഗോപാൽ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് പരിക്ക്. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.

പ്രതിഷേധം ആഹ്വാനം ചെയ്ത കോൺഗ്രസ് 200 പേരെ റാലി നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ആവശ്യം നിരസിച്ച പൊലീസ് എഐസിസി ആസ്ഥാനത്തിന്റെ പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഇതു വകവെക്കാതെ രാഹുൽ ഗാന്ധിക്കൊപ്പം പൊലീസ് ബാരിക്കേഡ് മറികടന്നു പ്രവർത്തകർ മുന്നോട്ട് പോയി ഇതോടെയാണ് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിൽ കോണ്ഗ്രസിന്റെ മുതിർന്ന നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കെസി വേണുഗോപാൽ, അധീർ രഞ്ചൻ ചൗധരി, വികെ ശ്രീകണ്ഠൻ, ഉൾപ്പെടെ നിരവധി നേതാക്കൾക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റു. തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്കാണ് നേതാക്കളെ കൊണ്ട് പോയത്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തീരുന്നത് വരെയാണ് നേതാക്കളുടെ കസ്റ്റഡി. തുഗ്ലഗ് റോഡ് പൊലീസ് സ്റ്റേഷനിൽ പ്രിയങ്ക ഗാന്ധി എത്തുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം, പൊലീസിനെതിരെയും കോണ്ഗ്രസ് പരാതി നൽകിയിട്ടുണ്ട്.മർധിച്ചതിന്റെ പേരിലാണ് പൊലീസിനെതിരെ പരാതി നല്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News