A Vijayaraghavan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം  പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതിപക്ഷം മറുപടി പറയണമെന്നും പ്രതിപക്ഷ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നാണ കോണ്‍ഗ്രസ് പറഞ്ഞത്. പിന്നീടാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കാനാണ് ശ്രമിച്ചത്. ഈ ആക്രമണത്തിനെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് തീവിണ്ടിയില്‍ വച്ച് ആക്രമണമുണ്ടായ ചരിത്രം നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വച്ച് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അറിയിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും പ്രതിഷേധ മാര്‍ച്ച് 6.30 യ്ക്ക് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. ഇന്ന് എല്ലാ ബ്ലോക് കേന്ദ്രങ്ങളിലും ജില്ലയില്‍ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും.

കുറച്ച് സമയങ്ങള്‍ക്ക് മുമ്പാണ്  മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് ആക്രമിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് ഒരു കലാപം സൃഷ്ട്ടിക്കാൻ ആയിരുന്നു ശ്രമിച്ചത്.

മുഖ്യമന്ത്രിക്കൊപ്പം 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.

ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News