Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം; : ഗൂഢാലോചനയിൽ കെ സുധാകരന്റെ പങ്ക് അന്വേഷിക്കണം:മന്ത്രി വി ശിവൻകുട്ടി

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിടിയിലായവർ യൂത്ത് കോൺഗ്രസ് നേതാക്കളാണ്. ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്ന വ്യാജേനയാണ് ഇവർ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയത് എന്നാണ് അറിയാൻ കഴിയുന്നത്.

അക്രമത്തിനു പിന്നിലെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കണം. ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ചരിത്രം കെ സുധാകരന് ആണ് ഉള്ളത്. ആക്രമണശ്രമം നടന്നിട്ടും അക്രമികളെ തള്ളിപറയാൻ കെ സുധാകരൻ ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഗൂഢാലോചന പുറത്തുവരും.

മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ഇപ്പോൾ ശ്രമിച്ചത്. ലക്ഷക്കണക്കിന് സഖാക്കൾ മുഖ്യമന്ത്രിക്ക് കരുത്തായി ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം  കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.

കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു.

സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News