വിമാനത്തിനുള്ളില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ നടത്തിയ അതിക്രമം ഏവിയേഷന്‍ ചട്ടങ്ങള്‍ പ്രകാരം ഭീകരപ്രവര്‍ത്തനത്തിന് സമാനമായ കുറ്റകൃത്യം

വിമാനത്തിനുള്ളിൽ യൂത്ത്‌കോൺഗ്രസുകാർ നടത്തിയ അതിക്രമം ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം  ഭീകരപ്രവർത്തനത്തിന്‌ സമാനമായ  കുറ്റകൃത്യം. ജാമ്യമില്ലാ കുറ്റകൃത്യമാണിത്‌. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്- 3, ചട്ടം 23 (എ)  പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ  മറ്റ്‌ യാത്രക്കാർക്ക്‌ ഉപദ്രവം ഉണ്ടാക്കുകയോ ചെയ്‌താൽ ശിക്ഷ ഉറപ്പാണ്‌. ഷെഡ്യൂൾ 6 പ്രകാരം  കഠിനതടവും   പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ കുറ്റവാളികൾക്ക്‌ ലഭിക്കാം. വിമാനയാത്രയിൽ നിന്നു വിലക്കും ലഭിക്കാം.

ഈ നിയമത്തിലെ വ്യോമഗതാഗതത്തിലെ നിയമവിരുദ്ധ ഇടപെടലുകൾ എന്ന ഉപനിയമമാണ്‌  ശിക്ഷ വിശദമാക്കുന്നത്‌. 2018 ൽ നിയമം പരിഷ്‌കരിച്ചിട്ടുമുണ്ട്‌. വിഷയം സംബന്ധിച്ച്‌ പെലറ്റിന്റെ റിപ്പോർട്ട്‌ വാങ്ങിയ ശേഷമാണ് തുടർ നടപടി സ്വീകരിക്കുക. വിമാനത്തിൽ പ്രവേശിച്ചാൽ  പൈലറ്റിന്റെ  നിർദേശം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്‌.

അനുവദനീയമല്ലാത്ത ഉപകരണങ്ങൾ കരുതുക, മറ്റു യാത്രക്കാർക്ക്‌ ശല്യം ഉണ്ടാക്കുക, ബഹളമുണ്ടാക്കുക, പൈലറ്റിന്റെയും എയർഹോസ്‌റ്റസിന്റെയും നിർദേശങ്ങൾ ലംഘിക്കുക ഇവയൊക്കെ സുരക്ഷയെ ബാധിക്കും.

കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധത്തിന്റെ വിമാന, വിമാനയാത്രാ സുരക്ഷാ വശം-

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) ഇങ്ങിനെ പറയുന്നു.

വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ- ശാരീരികമായും വാക്കുകൾ കൊണ്ടും ചെയ്താൽ ശിക്ഷ ഇതാണ്.

ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ.

നിയമം 1937 ലെയാണ് എങ്കിലും 2018 ൽ പരിഷ്‌ക്കരിച്ചതാണ്.

അതിനു മുമ്പ്, സർക്കാർ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ് റിക്വയർമെന്റ് എന്ന പേരിൽ ഇറിക്കിയിട്ടുണ്ട്- 2017 സെപ്റ്റംബറിൽ.

അതനുസരിച്ച്, മേൽപ്പറഞ്ഞ മട്ടിൽ, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News