യുപിയില്‍ മുസ്ലീം സംഘടനാ നേതാവിന്റെ വീട് ഇടിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധം. യോഗി സര്‍ക്കാര്‍ മുഹമ്മദ് ജാവേദിന്റെ ഭാര്യയുടെ പേരിലുള്ള വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചത്. വീടിന്റെ ഉടമയാണ് മുഹമ്മദ് ജാവേദിന്റെ ഭാര്യ. നികുതി അടച്ചതിന്റെ രേഖകള്‍ അടക്കം ഇവരുടെ പക്കലുണ്ട്.സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
LDF സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കരീലകുളങ്ങരയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കരീലകുളങ്ങര മഹാലക്ഷ്മി ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ദേശീയപാത വഴി കളരിക്കല്‍ ജംഗ്ഷനിലെത്തി തിരികെ മഹാലക്ഷ്മി ഓഡിറ്റോറിയത്തിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം;പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളില്‍ വെച്ച് നടന്ന ആക്രമണ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ ഏവിയേഷന്‍ ആക്ടും, വധശ്രമത്തിനും, സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞതിനും, ഗൂഢാലോചനയ്ക്കും കേസെടുത്തു. എയര്‍പോര്‍ട്ട് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, വീഡിയോ ചിത്രീകരിച്ച സുനീത് നാരാണയന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ എവിയേഷന്‍ ആക്ടും വധശ്രമത്തിനും സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞിനും ഗൂഢാലോചനക്കും കേസെടുത്തു. എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് ടിവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതികളെ കൂടാതെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ ആളുകളെ പ്രതികളാക്കും. മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിമാനത്തിനുളളില്‍ പൊലീസ് പരിശോധന നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.