Rahul Gandhi:നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസ്;രാഹുല്‍ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും

(National Herald Case)നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഇന്നും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 10 മണിക്കൂറോളമാണ് (Rahul Gandhi)രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. അതേസമയം ഇന്നും ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ ഇന്നും തെരുവില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

രാഹുല്‍ ഗാന്ധിയോട് 10 മണിക്കൂറോളം വിശദമായ ചോദ്യം ചെയ്യലാണ് എന്‍ഫോഴ്സ്മെന്റ് നടത്തിയത്. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നിന്നും രാഹുല്‍ ഗാന്ധി ഇറങ്ങുന്നത് രാത്രി 11.15ന്. രാവിലെ ചോദ്യം ചെയ്യല്‍ ആരംഭിച്ച ശേഷം ഉച്ചഭക്ഷണത്തിനായി രണ്ടരയോടെ ഇടവേള നല്‍കി. പിന്നാലെ ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചതിനുശേഷമാണ് വീണ്ടും 3.40ന് രാഹുല്‍ ED ഓഫിസില്‍ എത്തിയത്. പിന്നാലെ വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. രാത്രിയോടെ ഇ ഡി ഓഫിസില്‍ നിന്നും ഇറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ സമ്മര്‍ദത്തിന്റേതായിരുന്നു. ഇന്നലെ രാഹുല്‍ ഗാന്ധിയോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം എന്‍ഫോഴ്സ്മെന്റ് ചോദിച്ചിരുന്നു. എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും പൊലീസ് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേസമയം ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാഷ്ട്രീയ വേട്ടയാടലെന്ന ആരോപണവുമായി ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും.

യുപിയില്‍ മുസ്ലീം സംഘടനാ നേതാവിന്റെ വീട് ഇടിച്ച സംഭവം;യോഗി സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം

യുപിയില്‍ മുസ്ലീം സംഘടനാ നേതാവിന്റെ വീട് ഇടിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം. യോഗി സര്‍ക്കാര്‍ മുഹമ്മദ് ജാവേദിന്റെ ഭാര്യയുടെ പേരിലുള്ള വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചത്. വീടിന്റെ ഉടമയാണ് മുഹമ്മദ് ജാവേദിന്റെ ഭാര്യ. നികുതി അടച്ചതിന്റെ രേഖകള്‍ അടക്കം ഇവരുടെ പക്കലുണ്ട്. സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News