Pinarayi Vijayan:വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണ ശ്രമം;പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന സംശയത്തില്‍ പൊലീസ്

തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണ ശ്രമത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന സംശയത്തിലാണ് (Police)പൊലീസ്. ടിക്കറ്റ് എടുത്ത് നല്‍കിയത് ആരെന്നും അതിന്റെ സാമ്പത്തിക വശവും പൊലീസ് പരിശോധിക്കും. (Flight)വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ (Chief Minister)മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കൂടെയുണ്ടെങ്കിലും നിയമപ്രകാരം അദ്ദേഹത്തിന് ആയുധം കൈവശംവെയ്ക്കാന്‍ കഴിയില്ല. വിമാനത്തില്‍ കയറുമ്പോള്‍ ആയുധം കോക്ക്പ്പിറ്റില്‍ ഏല്‍പ്പിക്കണം. ഇത് അറിയാവുന്ന പ്രതികള്‍ ഇഎസ്ഡ് ക്യാറ്റഗറി സുരക്ഷയുളള മുഖ്യമന്ത്രിക്ക് അടുത്തേക്ക് മുദ്രവാക്യം വിളികളോടെ നീങ്ങിയത് ഗൗരവതരമാണ്.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍, പാര്‍ട്ട്-3, ചട്ടം 23 (എ) ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒപ്പം മൂന്നു മാസം വിമാനയാത്രയില്‍ നിന്നു വിലക്കുകയും ചെയ്യാം. മുഖ്യമന്ത്രിക്ക് ഏറ്റവും സുരക്ഷ കുറവായിരിക്കുന്നത് വിമാനയാത്രക്കിടിയില്‍ ആണെന്ന് അറിയാവുന്ന യൂത്ത് കോണ്‍ഗ്രസുകാരായ പ്രതികള്‍ ആക്രമണത്തിന് യാത്രികരെന്ന വ്യാജ്യേന വിമാനയാത്ര നടത്തുകയായിരുന്നു. കെ സുധാകരന്റെ അടുത്ത അനുയായികളായ ഇവര്‍ മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തത് എന്ന അനുമാനത്തിലാണ് പൊലീസ് ഉളളത്. ഇവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത് ആരെന്നും അതിന്റെ സാമ്പത്തിക വശവും പൊലീസ് പരിശോധിക്കും. ഇവര്‍ക്ക് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്‍ നിരനേതാക്കളുടെ അനുമതി ഉണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കും. വിമാനത്തിനുളളില്‍ പ്രതിഷേധം ഉണ്ടാക്കുന്നവര്‍ക്ക് രാഷ്ടീയ പിന്തുണക്കായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്ത് തമ്പ് അടിച്ചതെന്ന സംശയമാണ് പോലീസിന് ഉളളത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here