തൊടുപുഴയില്‍ വാക്ക് തര്‍ക്കത്തിന് പിന്നാലെ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റത്താണ് സംഭവം നടന്നത്. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News