E P Jayarajan:സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍:ഇ പി ജയരാജന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് ക്വട്ടേഷന്‍ സംഘങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീന്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം നടത്തിയത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്താണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമത്തില്‍ അക്രമികളെ വിട്ടത് സുധാകരനും സതീശനും കൂടിയാണെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് എല്ലാ ഗാന്ധിസവും വിട്ടെന്നും കോണ്‍ഗ്രസിന്റെ സമരത്തിന് ജനപിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനം സമരകേന്ദ്രമാക്കി മാറ്റാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കെതിരെ അക്രമികള്‍ ചാടിയടുക്കുമ്പോള്‍ താന്‍ നോക്കിനില്‍ക്കണോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കണമെന്നാണോ ആഗ്രഹമെന്നും അവരെ ന്യായീകരിക്കാനാണ് വി ഡി സതീശന്റെ ശ്രമമെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. സംഭവത്തെ അപലപിക്കുന്നതിന് പകരം ഞങ്ങളുടെ കുട്ടികളാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇടത് പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ അടിപ്പെട്ടു പോകരുത്. RSS ന്റെ സുഹൃത്താണ് കോണ്‍ഗ്രസ്, അവര്‍ ഒന്നിച്ചാല്‍ എന്ത് ചെയ്യുമെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

Pinarayi Vijayan: മുഖ്യമന്ത്രിയെ ആക്രമിച്ച അധ്യാപകന് സസ്‌പെൻഷൻ

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച അധ്യാപകനെ സ്കൂളി(school)ൽ നിന്ന് സസ്പെൻഡ് ചെയ്തു. മുട്ടന്നൂർ യു പി സ്കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമായ ഫർസീൻ മജീദിനെയാണ് മാനേജ്മെൻ്റ് സസ്പെൻഡ്(suspend) ചെയ്തത്.

കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോവിമാനത്തിൽ തിങ്കൾ വൈകിട്ട് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരായ ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ, സുനിൽ നാരായണൻ എന്നിവർക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റത്തിന് കേസെടുത്തിരുന്നു.

ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഡിവൈഎഫ്ഐ(dyfi) സ്കൂളിലേക്ക് മാർച്ച് നടത്തി. ഇതിനിടെയാണ് അധ്യാപകനെ മാനേജർ സസ്പെൻഡ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News