(President Election)രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ (Sharad Pawar)ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ശരത് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തൃണമൂലും പിന്തുണക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി (Mamata Banerjee)മമത ബാനര്‍ജി വിളിച്ച യോഗം നാളെ നടക്കും. അതേസമയം വൈഎസ്ആര്‍സിപി, ബിജെഡി പാര്‍ടികളെ ഒപ്പം കൂട്ടിയും ജയിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആകുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിനുവേണ്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പവാറിനോട് നേരിട്ട് അഭ്യര്‍ഥിച്ചു. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ കക്ഷികളും യോജിച്ചു. ഇടതുപക്ഷ പാര്‍ടികള്‍ക്കും വിയോജിപ്പില്ല.പവാറിനെ ബിജെഡിയു പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവരുമായും ഖാര്‍ഗെ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് പവാറിന്റെ നില്‍പാടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ മമത ബാനര്‍ജിയും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. 22 പ്രതിപക്ഷ പാര്‍ട്ടികളോടാണ് യോഗത്തില്‍ പങ്കെടുക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. അതേസമയം ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ അവ്യക്തത തുടരുന്നു.
ദളിത്- ആദിവാസി വിഭാഗത്തില്‍നിന്നാകും സ്ഥാനാര്‍ഥിയെന്ന് അഭ്യൂഹങ്ങളുണ്ട്. വനിതാ സ്ഥാനാര്‍ഥിയുടെ സാധ്യതയും തള്ളിക്കളയാനാകില്ല. പ്രതിപക്ഷവുമായുള്ള ചര്‍ച്ചയ്ക്ക് രാജ്നാഥ് സിങ് മുന്‍കൈയെടുക്കും. എഎപി, ടിഎംസി, എന്‍സിപി കക്ഷികളുമായി ചര്‍ച്ച നടത്തും. ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പ്രതിപക്ഷ പാര്‍ടികള്‍ അംഗീകരിക്കാന്‍ സാധ്യതയുമില്ല. എന്‍ഡിഎ ക്യാമ്പിനെ ഉറപ്പിച്ചുനിര്‍ത്തിയും വൈഎസ്ആര്‍സിപി, ബിജെഡി പാര്‍ടികളെ ഒപ്പം കൂട്ടിയും ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.