വി ടി ബൽറാമിനെ ട്രോളി സോഷ്യൽ മീഡിയ(social media). എല്ലാവരുടെ വാതിലിലും ഇ ഡി(ed) വരുമെന്ന ഒരു ഫേസ്ബുക്ക്(facebook) ഉപഭോക്താവിന്റെ കമന്റിനുള്ള ബൽറാമിന്റെ മറുപട ഏറ്റെടുത്തുകൊണ്ടാണ് ട്രോളുകളുടെ പെരുമഴ.
‘പിന്നേ ഈ നാട്ടിലെ എല്ലാവർക്കും കഞ്ചാവ് കച്ചവടമാണല്ലോ പണി’ എന്ന ബൽറാമിന്റെ മറുപടിക്ക് വരുന്ന ട്രോളുകൾ ചില്ലറയൊന്നുമല്ല കേട്ടോ… നാഷണൽ ഹെറാൾഡ് കേസിൽ ഇത് രണ്ടാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.
അങ്ങനൊരു അവസ്ഥയിൽ തന്നെ ബൽറാമിന് ഇങ്ങനൊരു കമന്റിടാൻ തോന്നിയല്ലോ എന്നാണ് പലരും ചോദിക്കുന്നത്. ‘അയ്ശെരി.. . അപ്പോ കഞ്ചാവ് കച്ചവടം നടത്തിയതിനാണ് രാഹുൽ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നത് അല്ലേ’, ‘ ഒറ്റ പോസ്റ്റും, എന്തിന് കമന്റ് പോലും വെയ്സ്റ്റായിപ്പോയിട്ടില്ല എന്നതാണ് തൃത്താല വാഴയുടെ ഗുണം..!’ എന്നിങ്ങനെ പോകുന്നു ബെൽറാമിനുള്ള മറുപടികൾ.
എന്തായാലും സോഷ്യൽ മീഡിയ ബൽറാമിനെ എയറിലാക്കി കഴിഞ്ഞു… അവസരത്തിനൊത്ത് കമന്റും പോസ്റ്റുമിടാൻ ബലരാമേട്ടനേ കഴിയൂ എന്നാണ് അടക്കംപറച്ചിൽ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.