അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട്(mannarkkad) കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്.
രാവിലെ 7.30 ഓടെയാണ് അപകടം. അലനല്ലൂർ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ് വാഹനാപകടമുണ്ടായത്. മണ്ണാർക്കാട്ടു നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ കാറും, എതിർദിശയിൽ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.