Yogi Adityanath:യുപിയിലെ യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു

(Yogi Government)യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി കെട്ടിടങ്ങള്‍ തകര്‍ക്കുന്ന യോഗി സര്‍ക്കാനെതിരെ രൂക്ഷാ വിമര്‍ശനമാണ് ഉയരുന്നത്. യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബുള്‍ഡോസര്‍ രാജിനെതിരെ (Supreme Court)സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്ത് അയച്ചു.

എതിര്‍ ശബ്ദം ഉയരുമ്പോള്‍ ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ള യോഗി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിയെന്ന് ആരോപിച്ച് ഒരാളെ കസ്റ്റഡിയില്‍ എടുത്തതിനു തൊട്ടുപിന്നാലെ അനധികൃത നിര്‍മാണം ആരോപിച്ച് കുറ്റരോപിതരുടെ വീടുകള്‍ തകര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധവും കടുത്ത നിയമലംഘനവുമാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. ബുള്‍ഡോസര്‍ രാജ് നടപ്പാക്കലിനെതിരെയുള്ള കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അപ്പീലിനു പോകാന്‍ പോലും സമയം അനുവദിക്കാതെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. യോഗി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്ത് അയച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ നിര്‍ത്തലക്കണമെന്ന് ആവശ്യപ്പെട്ടാണ് 12ഓളം അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്ത് അയച്ചത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതര്‍ ഇടിച്ചുനിരത്തിയതിനു പിന്നാലെയാണ് വിമര്‍ശനം. റോഡിലേക്കു തളളി നില്‍ക്കുന്നുവെന്ന പേരിലാണ് ജാവേദ് അഹമ്മദിന്റെ വീട് പൊളിച്ചതെങ്കിലും തൊട്ടടുത്തുള്ള എല്ലാ നിര്‍മാണങ്ങളും ഇപ്പോഴും റോഡിലേക്കു തള്ളിയാണ് നില്‍ക്കുന്നത്. ജനാധിപത്യപരമായി
പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി എതിര്‍ ശബ്ദം ഇല്ലാതാക്കാനുള്ള യോഗി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News