മോദിയുടെ വര്‍ഗീയ, വിദ്വേഷ ബുള്‍ഡോസറിനെതിരെ ഒന്നിക്കണം: സീതാറാം യെച്ചൂരി|Sitaram Yechury

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊപ്പം മോദിയുടെ വര്‍ഗീയ, വിദ്വേഷ ബുള്‍ഡോസറിനെ തടയിടാന്‍ തൊഴിലാളികളും ബഹുജനങ്ങളും ഒന്നിക്കണമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഇതിനെതിരായി രാഷ്ട്രീയ ബദലുകള്‍ ഉയരണം. കേരളം മികച്ച ബദലാണ്. (Thrissur)തൃശൂരില്‍ ഇ എം എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരങ്ങള്‍ ഉയരുമ്പോള്‍ വംശീയത, വര്‍ഗീയ വിഭജനം, വിദ്വേഷം എന്നീ കാര്‍ഡുകളിറക്കി ഭിന്നിപ്പിക്കും. പലപ്പോഴും പ്രധാനമന്ത്രി മൗനംപാലിക്കും. ചിലപ്പോള്‍ ആസൂത്രിതമായി ആളിക്കത്തിച്ച് മുതലെടുക്കും. സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ ചുരുങ്ങിയതോടെ അയല്‍ബന്ധം താറുമാറായി. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്ത് കോര്‍പറേറ്റുകളും ഭരണാധികാരികളും കൈകോര്‍ക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും അവരാണ് നിയന്ത്രിക്കുന്നത്. കല്‍ക്കരി ഇറക്കുമതിയില്‍ അദാനിയുടെ ഇടപെടല്‍ പ്രകടമായി. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളെല്ലാം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായിരുന്നു.

തൊഴിലാളികളുടെ ചെറുത്തുനില്‍പ്പും ഐക്യവും രാഷ്ട്രീയ സമരങ്ങളായി വളരുന്നത് തടയിടാന്‍ കോര്‍പറേറ്റുകള്‍ ശ്രമിക്കും. അതിന് വംശീയതയും അപരനാമവുമെല്ലാം പ്രയോഗിക്കും. തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണം വഴിയാണ് മോദിക്ക് ജയിക്കാനായത്. യുഎപിഎ കേസുകള്‍ 76 ശതമാനം വര്‍ധിപ്പിച്ചു. ശിക്ഷാനിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഭരണഘടന സൃഷ്ടിച്ച നിയമങ്ങള്‍ എല്ലാ മേഖലകളിലും ലംഘിക്കപ്പെടുന്നു. സംസ്ഥാനങ്ങളുടെയും സാമ്പത്തികം വെട്ടിക്കുറയ്ക്കുന്നു. ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ രാഷ്ട്രീയകക്ഷി നേതാക്കളെ വേട്ടയാടുകയാണെന്നും യെച്ചൂരി പറഞ്ഞു. ‘നവഉദാരവല്‍ക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍: പ്രതിരോധവും കേരള ബദലുകളും’ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാറില്‍ കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News