Ramanai George: സിപിഐ നേതാവ് രമണി ജോർജ് അന്തരിച്ചു

സിപിഐ നേതാവും, കേരള മഹിളാ സംഘം മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന രമണി ജോർജ്(ramani george) അന്തരിച്ചു.ന്യൂസീലാന്റിൽ ആയിരുന്നു അന്ത്യം.സിപിഐ വിദ്യാഭ്യാസ ഡിപ്പാർട്മെന്റ് ചുമതല ദീർഘ കാലം വഹിച്ചിരുന്ന പി ജോർജ് സാറിന്റെ ഭാര്യ ആയിരുന്നു.

കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർ പേർസൻ ആയി പ്രവർത്തിച്ചിരുന്നു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചു. കുറച്ചു കാലമായി ന്യൂസിലാന്റിൽ മകളോടൊപ്പമായിരുന്നു താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel