
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ യുവാക്കളെ ലക്ഷ്യം വെച്ച് മോദി സർക്കാർ. ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കരസേനയിലും കൂടതൽ നിയമനങ്ങൾ നടത്തുമെന്നുo പ്രതിരോധമന്ത്രി അറിയിച്ചു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.
വര്‍ഷത്തില്‍ 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന വാഗ്ദാനവുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആ വാഗ്ദാനം നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയാണ്. 2024ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോഴത്തെ നീക്കം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വകുപ്പുകളില്‍ 10 ലക്ഷം നിയമനങ്ങൾ നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടം നിര്‍ദ്ദേശം. ഏതൊക്കെ വകുപ്പുകളില്‍ നിയമനം നടത്താനാകുമെന്ന് മാനവ വിഭവശേഷി വകുപ്പ് പരിശോധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, കരസേനയിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അറിയിച്ചു. നാല് വർഷത്തിനിടെ നാൽപ്പത്തി അയ്യായിരം തൊഴിലവസരങ്ങൾ സൃക്ഷ്ടിക്കുമെന്ന് രാജ്നാഥ്സിംഗ് വക്തമാക്കി. കരസേനയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 17 മുതൽ 21 വരെ ആക്കുമെന്നും അറിയിച്ചു.
തൊഴിലില്ലായ്മ പരിഹരിക്കുന്നില്ല എന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തുമ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആ പ്രതിസന്ധി മറികടക്കുകയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here