Fahadh Faasil: ഫഹദിന്റെ അഭിനയമികവ് അത്ഭുതമാണ്; ആരെയും അമ്പരപ്പിക്കും; അത് അദ്ദേഹത്തിന്റെ മാജിക്കാണ്: ലോകേഷ് കനകരാജ്

ഫഹദ് ഫാസിൽ(fahadh faasil) എന്ന നടന്റെ അഭിനയമികവ് അത്ഭുതമാണെന്നും അത് ആരെയും അമ്പരപ്പിക്കുമെന്നും സംവിധായകൻ ലോകേഷ് കനകരാജ്(logesh kanakaraj). അദ്ദേഹം എങ്ങനെയാണ് കഥാപാത്രമായി മാറുന്നത് എന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹത്തിന്റെ മാത്രം മാജിക്കാണ്.

Fahad Faasil joins shoot of Kamal Haasan-Lokesh Kanagaraj's Vikram- Cinema  express

ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ ഫഹദ് ആ കഥാപാത്രമായി മാറും. അദ്ദേഹത്തിന്റെ കണ്ണുകൾ കൊണ്ടുള്ള പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തി എന്നും ലോകേഷ് പറയുന്നു. എങ്ങനെയാണ് സാർ കണ്ണുകൊണ്ട് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് താൻ ഇടക്ക് ചോദിക്കുമെന്നും വിക്രമി’ന്റെ വിജയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിച്ചുകൊണ്ട് ലോകേഷ് കനകരാജ് പറഞ്ഞു.

Fahadh Faasil's character name in Vikram revealed- Cinema express

‘അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നത് എന്ന് എനിക്കും അറിയില്ല. അത് അദ്ദേഹത്തിന്റെ മാജിക്കാണ്. ഞാനും അത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല. കാരവാനിൽ പോയി സീൻ അദ്ദേഹത്തോട് സംസാരിക്കും. എങ്ങനെ വേണം എന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയും. ആ സമയം ഞാൻ മാത്രമായിരിക്കും സംസാരിക്കുക.

ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ അദ്ദേഹം അമർ ആയി മാറും. കണ്ണുകൾ കൊണ്ട് ഇത്രയേറെ അഭിനയിക്കുക എന്നത് ആശ്ചര്യം തന്നെയാണ്. എങ്ങനെയാണ് സാർ കണ്ണുകൊണ്ട് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് ഞാൻ ഇടക്ക് ചോദിക്കും’ ലോകേഷ് പറഞ്ഞു.’വിക്രമി’ൽ അമർ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

Vikram First Look Poster: Kamal Haasan, Vijay Sethupathi, Fahadh Faasil  Look Intense (View Pic) | 🎥 LatestLY

അതേസമയം ‘വിക്രം’ തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ ഇതുവരെ 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും ‘വിക്രം’ സ്വന്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News