വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഡിജിസിഎ അന്വേഷണം നടത്തും.
സംഭവത്തിൽ എ എ റഹിം എംപി ഇന്നലെയും വി ശിവദാസൻ എംപി ഇന്നും ഡിജിസിഎയ്ക്ക് കത്തയച്ചു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ഗുരുതരമായ സൂരക്ഷ വിഴ്ചയാണ് ഇന്നലെ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ അരങ്ങേറിയത്.
കണ്ണൂരിൽനിന്ന് തിങ്കളാഴ്ച വൈകിട്ട് ഇൻഡിഗോ വിമാനത്തിൽ തലസ്ഥാനത്തേക്ക് തിരിച്ച മുഖ്യമന്ത്രിയ്ക്ക് എതിരെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളാണ് പ്രതിഷേധവുമായി എത്തിയത്. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും വ്യോമയാന വിഭാഗവും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തണം എന്ന ആവശ്യം ശക്തമാണ്.
കുറ്റകാർക്ക് എതിരെ അന്വേഷണം നടത്തി നടപടി എടുക്കുക്കണം എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും ഡിജിസിഎയോടും ആവശ്യം ഉയർന്നു വരുന്നുണ്ട്. വിഷയത്തിൽ വി ശിവദാസൻ എംപിയും എ എ റഹിം എംപിയും ഡിജിസിഎക്ക് കത്തയച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി വിഷയത്തിൽ എത്രയും വേഗം അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപെട്ടാണ് കത്തു നൽകിയത്. ഇത്രയും വല്യ ഒരു സുരക്ഷ വീഴ്ച ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വഭാവികമായ ഒരു അന്വേഷണം ഉണ്ടാകും. സുരക്ഷാവീഴ്ച പരിഗണിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലെ പരിശോധനകൾ കർശനമാക്കാനും സാധ്യതയുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.