
മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)നെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാടെങ്ങും പ്രതിഷേധം. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഡിവൈഎഫ്ഐ(dyfi) പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു.
അതേസമയം, മാർച്ചിനെതിരെ നുണ പ്രചാരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഡിവൈഎഫ്ഐ ആക്രമണമെന്നാണ് വ്യാജ പ്രചാരണം. ആയുധങ്ങളുമായി എത്തിയെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ആയുധങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ അക്രമണത്തിൽ പ്രിതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് വി വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻറ് വി അനൂപ് എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here