DYFI മാര്‍ച്ചിനെതിരെ നുണപ്രചരണവുമായി പ്രതിപക്ഷനേതാവ്

കന്‍റോൺമെൻറ് ഹൗസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനെതിരെ നുണപ്രചരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും വലതുപക്ഷ മാധ്യമങ്ങളും. ആയുധധാരികളായെത്തിയ ഡിവൈഎഫ്ഐ സംഘം കന്‍റോൺമെൻറ് ഹൗസിൽ അതിക്രമിച്ച് കയറിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ നിന്ന് വ്യാജവാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചു.എന്നാൽ, ഡിവൈഎഫ്ഐ പ്രവർത്തകർ സംയമനം പാലിച്ചാണ് പ്രകടനം നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്കാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. മാർച്ചിനിടയിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് കടന്നു. ഇവരെ മൂന്നൂപേരെയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലും എടുത്തു. ഇതിൽ ഒരാളെ പ്രതിപക്ഷ നേതാവിന്റെ ജീവനക്കാർ മർദ്ദിച്ചൂവെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ ആരോപിക്കുന്നു.

ഇവരുടെ കയ്യിൽ നിന്ന് മാരക ആയുധങ്ങൾ ഒന്നും പൊലീസ് കണ്ടെടുത്തിട്ടുമില്ല. ഇത് നടന്ന കാര്യം, പക്ഷെ വി ഡി സതീശന്റെ ഓഫീസും, വലതുപക്ഷ മാധ്യമങ്ങളും നടത്തിയ പ്രചരണം മറിച്ചാണ്. ഒരു മാധ്യമം നൽകിയ വാർത്തയിൽ പറയുന്നത് അതീവ സുരക്ഷാ മേഖലയായ പ്രതിപക്ഷനേതാവിന്റെ വസതിയിൽ നടന്നത് വൻ സുരക്ഷാ വീഴ്ചയെന്നാണ്.

എന്നാൽ പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയല്ലെന്ന് മ്യൂസിയം പൊലീസ് തന്നെ വ്യക്തമാക്കി. ദൃശ്യങ്ങൾ പകർത്തിയതും മാധ്യമങ്ങൾക്ക് പകർത്തി നൽകിയതും വിഡി സതീശന്റെ ഓഫീസിലെ ജീവനക്കാരാണ്. എരിവ് ചേർക്കാൻ പതിവുപോലെ വലതുപക്ഷ മാധ്യമങ്ങളുടെ ബിൽഡപ്പും. തന്നെ കൊല്ലാനാണ് ഡിവൈഎഫ്‌ഐക്കാർ വന്നതെന്നാണ് വിഡി സതീശന്റെ വാർത്താക്കുറിപ്പിന്റെ സാരം.

കഴിഞ്ഞ ദിവസം സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. അവരെ ന്യയീകരിക്കുന്ന വി ഡി സതീശനാണ് തന്റെ വസതിക്കുനേരെ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഓടി അടുത്തപ്പോൾ ഹാലിളകുന്നത്. മുഖ്യമന്ത്രിയെ വഴി തടയാം, വാഹനത്തിന് മുന്നിലേക്ക് ചാടി വീഴാം, വിമാനത്തിൽ ഉള്ളിൽ വരെ ജീവന് ഭീഷണിയായി ഓടിയടുക്കാം . അവിടെ വി ഡി സതീശനും വലതുപക്ഷ മാധ്യമങ്ങൾക്കും മറുപടിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News