Pinarayi Vijayan : വികസനത്തിന് “ഉടക്ക്” വയ്ക്കുന്ന ചിലർ കേരളത്തിൽ ഉണ്ട് ; ഉടക്കിനെ വകവെയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വികസനത്തിന് ഉടക്ക് വയ്ക്കുന്ന ചിലർ കേരളത്തിൽ ഉണ്ടെന്നും ഉടക്കിനെ വകവയ്ക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ വീഴ്ച്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ രംഗത്ത് സർക്കാർ കാര്യക്ഷമമായി ഇടപ്പെട്ടു.രാജ്യത്ത് ഭക്ഷ്യധാന്യങ്ങൾക്ക് വൻ വിലക്കയറ്റമാണ്.

2016 മുതൽ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഭക്ഷ്യ വസ്തുക്കൾക്ക് വില കൂട്ടുന്നില്ല. ഗോതമ്പ് വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതു വിതരണ നയത്തിൽ നിന്ന് പിൻമാറില്ലെന്നാണ് കേന്ദ്ര നയം. അതിൻ്റെ ബദലാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണി ഇടപ്പെടലും,ക്ഷേമ പ്രവർത്തനങ്ങളും സർക്കാർ ഇനിയും ശക്തമാക്കും.വിലക്കയറ്റം പിടിച്ചു നിർത്താൻ നടപടി സ്വീകരിച്ചു.5210 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here