E P Jayarajan : മുഖ്യമന്ത്രിയ്ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണം : LDF

മുഖ്യമന്ത്രിയ്ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നതായി LDF വിലയിരുത്തൽ. പ്രതികളിൽ ഒരാൾ 19 കേസുകളിലെ പ്രതിയാണെന്ന് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിൻ്റ നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണിത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ ജനങ്ങളെ അണി നിരത്തുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

തൃക്കാക്കരയിലെ വിജയത്തിൻ്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് UDf നും കോൺഗ്രസിനും. കേരള വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

UDF അക്രമം തുറന്നു കാട്ടാൻ എല്ലാ ജില്ലകളിലും ഈ മാസം 21 മുതൽ ബഹുജന റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു . 21, 22, 23 തീയതികളിലാണ് ബഹുജന റാലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News