Presidential election : രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ശരത് പവാർ പിന്മാറി, സജീവമായി ഗുലാം നബി ആസാദിന്റെ പേര്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് ശരത് പവാർ പിന്മാറിയതോടെ സജീവമായി ഗുലാം നബി ആസാദിന്റെ പേര്.സിപിഐഎം, സിപിഐ, തൃണമൂൽ പാർട്ടികളുമായി പവാർ ചർച്ച നടത്തി.സ്ഥാനാർഥിയെ തീരുമാനിക്കാൻ മമത ബാനർജി വിളിച്ച യോഗത്തിൽ സിപിഐഎം, കോണ്‍ഗ്രസ് പാർട്ടികൾ പങ്കെടുക്കും.പ്രതിപക്ഷ ഐക്യം തകരാതിരിക്കാനാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ശരത്‌ പവാറിനെ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയാക്കാനായിരുന്നു നീക്കാമെങ്കിലും മത്സരിക്കാനില്ലെന്നും ഗുലാം നബി അസാദിനെ സ്ഥാനാർത്ഥി അക്കാമെന്നുമാണ് ശരത് പവാറിന്റെ നിലപാട്.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരുമായുള്ള ചർച്ചയിലാണ് പവാർ നിലപാട് വ്യക്തമാക്കിയത്.

മമത ബാനര്‍ജിയും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി.സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഐഎമ്മും കോണ്‍ഗ്രസും പങ്കെടുക്കും.പ്രതിപക്ഷ ഐക്യം തകരാതിരിക്കാനാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കിയ യെച്ചൂരി ആവശ്യമായ കൂടിയാലോചനയും സമയവും ഇല്ലാതെയാണ് മമത യോഗം വിളിച്ചതെന്നും വിമർശിച്ചു.

എളമരം കരിം എം പി സിപിഐഎമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുമ്പോൾ, കോണ്‍ഗ്രസില്‍ നിന്നും മല്ലികാർജുൻ ഖാർഗേയും, സുർജേവാലയുമാണ് യോഗത്തിൽ ഉണ്ടാവുക.ഒരു സ്ഥാനാർത്ഥിയേയും നിർദേശിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ഈ മാസം 28ന് പ്രതിപക്ഷ പാർട്ടികൾ വീണ്ടും യോഗം ചേർന്ന് സ്ഥാനാര്‍ത്ഥി ആരെന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളും.അതേ സമയം
വൈഎസ്‌ആർസിപി, ബിജെഡി പാർട്ടികളെ ഒപ്പം കൂട്ടി ജയിക്കാമെന്നാണ്‌ ബിജെപി കണക്കുകൂട്ടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News