whatsapp: ഒരു ഗ്രൂപ്പിൽ 512 പേരെ ചേർക്കാം; പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഫീച്ചറുകളുമായി വീണ്ടും ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പ്(whatsapp). ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ മെയിൽ പ്രഖ്യാപിക്കുകയും തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി പുറത്തിറക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്. അടുത്തിടെയായി ഒട്ടേറെ പുത്തൻ ഫീച്ചറുകളാണ് വാട്സ് ആപ്പ് പുറത്തിറക്കിയത്. ഇതിലെ പ്രധാന അപ്‌ഡേറ്റാണ് ഗ്രൂപ്പ് സൈസ് ലിമിറ്റ് ഫീച്ചർ.

ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഇനി 512 പേരെ വരെ ഗ്രൂപ്പിൽ ചേർക്കാനാകും. നിലവിൽ ഗ്രൂപ്പിൽ ചേർക്കാവുന്ന പരാമവധി അംഗങ്ങളുടെ എണ്ണം 256 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here