Buffer zone : ബഫർ സോൺ ; എൽ ഡി എഫ് ഹർത്താലിൽ നിശ്ചലമായി കണ്ണൂരിലെ മലയോര മേഖല | LDF

ബഫർ സോൺ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള എൽ ഡി എഫ് ഹർത്താലിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖല നിശ്ചലമായി.വനാതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന അഞ്ച് പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിക്കുന്നത്.ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം കനക്കുന്നത്.

കൊട്ടിയൂർ,കേളകം,ആറളം,അയ്യൻകുന്ന്,കണിച്ചാർ പഞ്ചായത്തുകളിലായിരുന്നു ഹർത്താൽ.എൽ ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താലിന് വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.പൂർണ്ണ ഹർത്താലിൽ മലയോര മേഖല നിശ്ചലമായി.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഹർത്താലുമായി സഹകരിച്ചു.

ബഫർ സോൺ ഉത്തരവ് കൊട്ടിയൂർ ആറളം വന്യജീവി സങ്കേതത്തിനു സമീപമുള്ള ജനവാസ കേന്ദ്രങ്ങങ്ങളിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.നൂറുകണക്കിന് മലയോര കർഷക കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്.ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുർബല മേഖലയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ജനകീയ പ്രതിഷേധം ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News