Yogi; യോഗിയുടെ ബുൾഡോസർ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തം

യോഗി സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു..ജാവേദ് അഹമ്മദ്ന്റെ ഭാര്യയുടെ പേരിലുള്ള, കൃത്യമായ രേഖയുള്ള വീടാണ് ഉത്തർപ്രദേശ് സർക്കാർ ഇടിച്ചു നിരത്തിയത്.യോഗി സർക്കാരിന്റെ നേതൃത്വത്തിലുള്ള ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ ജസ്റ്റിസ്മാരും മുതിർന്ന അഭിഭാഷകരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാവേദ് അഹമ്മദിന്റെ വീട് അധികൃതർ ഇടിച്ചുനിരത്തിയതിനു പിന്നാലെ ഉത്തർ പ്രദേശ് സർക്കാരിനെതിരെ വിമർശനം ശക്തമാകുകയാണ്. ഉത്തർപ്രദേശിൽ അധികാരികൾ ഇടിച്ചു നിരത്തിയ വീട് ജാവേദ് അഹമ്മദിന്റെ പേരിൽ ഉള്ളതല്ല മറിച്ച് ജാവേദ് അഹമ്മദിന്റെഭാര്യ പർവീൻ ഫാത്തിമയുടെ ഉടമസ്ഥതയിലാണ്.

2020-2021 വർഷത്തിൽ നികുതി അടച്ച, രേഖകൾ എല്ലാം കൃത്യമായുള്ള 39c/2A/1 എന്ന വീട്ടുനമ്പറിൽ സർക്കാർ ഔദ്യോഗിക രേഖകളിൽ ഉള്ള വീടാണ്,ജാവേദ് അഹമ്മദ്‌ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന ഒറ്റ കാരണത്താൽ യുപി സർക്കാർ ഇടിച്ചു നിരത്തിയത്.റോഡിലേക്കു തളളി നിൽക്കുന്നുവെന്ന പേരിലാണ് ജാവേദ് അഹമ്മദിന്റെ വീട് പൊളിച്ചതെങ്കിലും തൊട്ടടുത്തുള്ള എല്ലാ നിർമാണങ്ങളും ഇപ്പോഴും റോഡിലേക്കു തള്ളിയാണ് നിൽക്കുന്നത്.

എതിർ ശബ്ദം ഉയരുമ്പോൾ ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ള യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്. ബുൾഡോസർ രാജ് നടപ്പാക്കലിനെതിരെയുള്ള കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അപ്പീലിനു പോകാൻ പോലും സമയം അനുവദിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്. യോഗി സർക്കാരിന്റെ നേതൃത്വത്തിലുള്ള ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി സ്വമേധയ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ സുപ്രീം കോടതി ജസ്റ്റിസ്മാരും മുതിർന്ന അഭിഭാഷകരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കത്ത് അയച്ചു.

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബി സുദർശൻ റെഡ്‌ഡി,ഗോപാല ഗൗഡ,AK ഗാംഗുലി, മുൻ ഹൈ കോടതി ജസ്റ്റിസ് കെ ചന്ദ്രു, മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന ശാന്തി ഭൂഷൺ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ഉൾപ്പടെ 12ഓളം പേരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചത്. ഉത്തർ പ്രദേശ് സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടുകൾ നിർത്തലാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel