Inflation; രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം; പണപ്പെരുപ്പം 15.88 ശതമാനമായി ഉയർന്നു

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മെയ് മാസത്തിൽ 15.88 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ വിലയിൽ 18.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

കഴിഞ്ഞ മാസം, ചിലറ വില്പന മേഖലയിലെ പണപ്പെരുപ്പം 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനമായി ഉയർന്നിരുന്നു. ജൂൺ 14 ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മെയ് മാസത്തിൽ 15.88 ശതമാനമായി ഉയർന്നു. മൊത്തവില പണപ്പെരുപ്പം 2022 ഏപ്രിലിൽ 15.08 ശതമാനവും 2021 മെയ് മാസത്തിൽ 13.11 ശതമാനവുമായിരുന്നു. ചില്ലറ വില്പന സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മെയിൽ 7.04 ശതമാനമായി കുറഞ്ഞെങ്കിലും മൊത്ത വില അടിസ്ഥാനമാക്കുയുള്ള പണപ്പെരുപ്പത്തിൽ വർധന തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നിർമാണ ഉത്പന്നങ്ങൾ, പച്ചക്കറി, പഴം, പാൽ, , ഇന്ധനം, വൈദ്യുതി എന്നിവയുടെ വില വർധനവാണ് മൊത്തവില സൂചിക ഉയരാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ സൂചിക ഏപ്രിലിൽ മാസത്തിൽ നിന്ന് 2.4 ശതമാനം വർധിച്ചു പച്ചക്കറികളുടെ വിലയിൽ 18.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും രുക്ഷമായി തന്നെ തുടരുമെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്. ആ സാഹചര്യത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ റിപ്പോ നിരക്ക് ആര്‍.ബി.ഐ കു ട്ടിയിരുന്നു . റിപ്പോ നിരക്ക് 4.9 ശതമാനമാക്കിയാണ് ഉയർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News