Sidhu Musewala;സിദ്ധു മൂസേവാലയുടെ കൊലപാതകം; ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയ് അറസ്റ്റിൽ

സിദ്ധു മൂസേവാല (Sidhu Musewala) കൊലപാതകകേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ (Lawrence Bishnoi) പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പൊലീസ് ദില്ലി കോടതിയിൽ ഹാജരാക്കി.

പഞ്ചാബ് പൊലീസ് സമർപ്പിച്ച ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ ഇപ്പോഴും ദില്ലി കോടതിയുടെ പരിഗണനയിലാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ലോറൻസ് ബിഷ്‌ണോയിയെ ദില്ലി പൊലീസ് പട്യാല ഹൗസ് കോടതിയിൽ ഇന്ന് ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസിന് അനുമതി നൽകിയത് . ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരൻ ലോറൻസ് ബിഷ്‌ണോയിയാണെന്ന് ദില്ലി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News