മലേഷ്യയിൽ (Malaysia) നിർബന്ധിത വധശിക്ഷ ഒഴിവാക്കുന്നു. വെള്ളിയാഴ്ചയാണ് വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്ത തീരുമാനം സ്വീകരിച്ചത്. നിലവിൽ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയവക്ക് മലേഷ്യയിൽ വധശിക്ഷയുണ്ട്.
ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത വധശിക്ഷ ഒഴിവാക്കുമെന്നും ബദൽ ശിക്ഷാരീതികൾ കോടതികളുടെ വിവേചനാധികാരത്തിന് വിടുകയാണെന്നും മലേഷ്യൻ നിയമമന്ത്രി വാൻ ജുനൈദി തുനാകു പറഞ്ഞു. ബദൽ ശിക്ഷാ രീതികൾ തീരുമാനിക്കാൻ ഗവേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ൽ വധശിക്ഷക്ക് മലേഷ്യ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നുവെങ്കിൽ നിയമം നിലനിൽക്കുകയും ലഹരിക്കടത്ത്, തീവ്രവാദം, കൊലപാതകം, ബലാത്സംഗക്കൊലകൾ എന്നിവയിൽ പല കോടതികളും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വധശിക്ഷ ഒഴിവാക്കുമെന്ന മുൻ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് മനുഷ്യാവകാശ സംഘടനകൾ ക്യാമ്പയിൻ നടത്തി മൂന്നു വർഷത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.