Rahul Gandhi : നാഷണല്‍ ഹെറാള്‍ഡ് കേസ് ; രാഹുൽ ഗാന്ധിയെ നാളെയും ഇ ഡി ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി. ഇന്നത്തെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറിലധികം നീണ്ടു.

ഇ.ഡിക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഇന്നും ദില്ലി പൊലീസ് നേരിട്ടു. ജെബി മേത്തർ ഉൾപ്പടെയുള്ള എം.പിമാരെയും മുതിർന്ന നേതാക്കളെയും റോഡിലൂടെ വലിച്ചിഴച്ചാണ് ദില്ലി പൊലീസ് വാഹനത്തിൽ കയറ്റിയത്.

രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ശേഷമായിരുന്നു രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ വാഹനത്തെ അനുഗമിച്ച പ്രവർത്തകരെയും നേതാക്കളെയും ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിഷ് റാവത്ത് ഉൾപ്പടെയുള്ള പലമുതിർന്ന നേതാക്കളെയും കായികമായി തന്നെ പൊലീസ് നേരിട്ടു. പാർലമെൻറ് അംഗം ജെബി മേത്തറെ റോഡിലൂടെ വലിച്ചിഴച്ചായിരുന്നു കൊണ്ടുപോയത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പടെ നിരവധി പേരെയും കസ്റ്റഡിയിലെടുത്തു.

അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തിന് ചുറ്റും ഇ.ഡി ഓഫീസ് പരിസരത്തും ഇന്നും കനത്ത പൊലീസ് കാവലായിരുന്നു. പ്രതിഷേധവുമായി എത്തിയ നിരവധി പേരെ ഇ.ഡി ഓഫീസിന് മുന്നിൽ നിന്നും കസ്റ്റഡിയിലെടുത്തു.

ഇന്നലെ പതിനൊന്ന് മണിക്കൂർ സമയമായിരുന്നു രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ വിശദാംശങ്ങൾ രാഹുലിൽ നിന്ന് ഇ.ഡി തേടിയിട്ടുണ്ട്. ഈമാസം 23നാണ് ചോദ്യം ചെയ്യലിന് സോണിഗാന്ധി ഹാജരാകേണ്ടത്. കള്ളക്കേസിൽ നേതാക്കളെ കുടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ഭയപ്പെടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel