SSLC; എസ്.എസ്.എൽ.സി പരീക്ഷാഫലം; പ്രഖ്യാപനം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാനാകും.

എസ്.എസ്.എൽ.സിക്കൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി -ഹിയറിങ് ഇംപേർഡ്, എസ്.എസ്.എൽ.സി -ഹിയറിംഗ് ഇംപേർഡ്, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിക്കും. 2961 സെന്‍ററുകളിലായി 4,26,469 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയം കഴിഞ്ഞ വർഷത്തേതായിരുന്നു. 99.47 ശതമാനം. കൂടുതൽ പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതും കഴിഞ്ഞ വർഷമായിരുന്നു. 1,21,318 പേർ. മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി ഫലപ്രഖ്യാപനം നടത്തി കഴിഞ്ഞ് നാല് മണി മുതൽ വിവിധ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

എസ്.എസ്.എൽ.സി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in.

എസ്.എസ്.എൽ.സി. (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.inലും ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News